കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാല്‍ ചുമതല പൂര്‍ണ്ണമായും നിര്‍വ്വഹിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മാറിനില്‍ക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാജിക്കത്ത് ഇന്നുതന്നെ ഹൈക്കമാന്‍ഡിന് കൈമാറും. പദവിയിരുന്ന കാലത്ത് സഹകരിച്ച എല്ലാ പാര്‍ടി നേതാക്കളോടും അണികളോടും നന്ദിയുണ്ടെന്നും സുധീരന്‍ പറഞ്ഞു. ആരോടും ആലോചിക്കാതെയാണ് തീരുമാനം എടുത്തത്. പാര്‍ടിയാണ് വലുത് , മറ്റ് താല്‍പര്യങ്ങള്‍ക്ക് സ്ഥാനമില്ലെന്നും സുധീരന്‍ പറഞ്ഞു. എഐസിസി ബദല്‍ സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തുമെന്നും സുധീരന്‍ പറഞ്ഞു.

