കെഎസ്ആർടിസി ബസ് മറിഞ്ഞ് 35 ഓളം പേർക്ക് പരിക്ക്

പെരുമ്പാവൂർ: എംസി റോഡിൽ കീഴില്ലം ഷാപ്പും പടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് 35 ഓളം പേർക്ക് പരിക്കേറ്റു. പുലർച്ചെ ഏഴോടെയായിരുന്നു അപകടം. മുവാറ്റുപുഴയിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കോലഞ്ചേരി, മുവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഷാപ്പുംപടി സ്റ്റോപ്പിൽ റോഡ് കുറുകെ കടക്കാൻ ശ്രമിച്ച സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് മറിഞ്ഞത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

