കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒമ്പതുപേര്‍ക്ക് പരിക്ക്

കൊട്ടാരക്കര: എംസി റോഡില്‍ ലോവര്‍ കരിക്കത്ത് കെഎസ്ആര്‍ടിസി ബസുകളും കാറും കൂട്ടിയിടിച്ച് ഒമ്പതുപേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ പത്തോടെ ആയിരുന്നു അപകടം. ഇടുക്കി സേനാപതിയില്‍ നിന്നും തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസും എതിരെ വന്ന കാറുമാണ് അപകടത്തില്‍പെട്ടത്.
കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിത്തിരിച്ച ബസ് റോഡിനു കുറുകേ നീങ്ങി റോഡരികില്‍ നി വൈദ്യുതി പോസ്റ്റിലിടിച്ചു. പോസ്റ്റൊടിഞ്ഞെങ്കിലും ബസ് താഴ്ചയിലേക്കു പതിക്കാതെ വലിയ അപകടം വഴിമാറി. ബസിലും കാറിലുമുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്.

നെടുമങ്ങാട് പുതുക്കുളങ്ങര ശ്രീഭവനില്‍ ഗോപിനാഥന് (61), ഷിജിഭവനില്‍ ഷിജു (51), ചുനക്കര സ്വദേശി വേണുമോഹന് (48), നെടുമങ്ങാട് സുനിത വിലാസത്തില്‍ സനില്‍കുമാര്‍(42) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ബസ് ഡ്രൈവര്‍ നാരായണന് (49), മണക്കാട് സ്വദേശി ദേവരാജ് (58), മാങ്കോട് സ്വദേശി ജനാര്ദ്ദനന് (63), കടയ്ക്കല്‍ പുല്ലിപ്പന അനിരുദ്ധന്(48), മണക്കാട് ചരുവിളപുത്തന്‍വീട്ടില്‍ മഞ്ജു(27) എിവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.

