കെ.ടി. ശ്രീകുമാറിന് സേവാഭാരതിയുടെ അനുമോദനം

കൊയിലാണ്ടി: ഈ വർഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ മികച്ച അന്വേഷണ മികവിനുള്ള അവാർഡും, വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലും നേടിയ കെ.ടി. ശ്രീകുമാറിനെ കൊയിലാണ്ടി സേവാഭാരതി ആദരിച്ചു. സാമൂഹ്യ – സാംസ്ക്കാരിക രംഗത്തും കലാരംഗത്തും മികച്ച പ്രവർത്തനം നടത്തുന്ന ശ്രീകുമാർ കൊയിലാണ്ടിയുടെ മുൻ വൈസ് പ്രസിഡണ്ടാണ്.

നടുവത്തൂർ കൊടക്കാട്ട് താഴ ഉണ്ണി നായരുടെയും, പങ്കജാക്ഷി അമ്മയുടെയും മകനാണ്. സുഹിറയാണ് ഭാര്യ. കൊയിലാണ്ടി സേവാഭാരതി സിക്രട്ടറി രജി കെ.എം, കെ കെ മുരളി, അച്ചുതൻ ഒറ്റക്കണ്ടം, മോഹനൻ കല്ലേരി, കിഷോർ കുമാർ എന്നിവർ പങ്കെടുത്തു.


