കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാനം: സ്വാഗത സംഘം രൂപീകരിച്ചു
കൊയിലാണ്ടി: ഇടത് പക്ഷം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകളെ അന്വേഷണത്തിന്റെ പരിധിയിൽ വരുത്തും. എന്ന ഭയമാണ് സി.പി.എമ്മിനെ കേന്ദ്ര സർക്കാറിനെതിരെ തിരിയാൻ പ്രേരിപ്പിച്ചതെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രൻ പറഞ്ഞു. കൊയിലാണ്ടിയിൽ നടക്കുന്ന കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.വി.സത്യൻ (ചെയർമാൻ) പ്രദീഷ് മാറാട് (ജനറൽ കൺവീനർ) മായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സി.ആർ.പ്രഫുൽ കൃഷ്ണൻ, കെ.ടി.വിപിൻ, പി.ജിതേന്ദ്രൻ ,ടി.ബാലസോമൻ, ടി.കെ.പത്മനാഭൻ , എൻ.പി രാമദാസ്, അഖിൽ പന്തലായനി, സച്ചിൻ ചെങ്ങോട്ടുകാവ് സജീഷ് പുതുക്കുടി, സാലു എരഞ്ഞിക്കൽ, റിനീഷ്, ബി. ദിപിൻ, പി.ഹരി എന്നിവർ സംസാരിച്ചു.



