KOYILANDY DIARY

The Perfect News Portal

കര്‍ണാടിക് സംഗീതജ്ഞ പറവൂര്‍ കെ.ശാരദാമണി അന്തരിച്ചു

തിരുവനന്തപുരം : കര്‍ണാടക സംഗീതത്തിലെ പ്രശസ്തരായിരുന്ന പറവൂര്‍ സിസ്റ്റേഴ്സിലെ മൂത്തയാളായ പറവൂര്‍ കെ.ശാരദാമണി (94) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടക്കും.

കെ. ശാരദാമണിയും കെ.രാധാമണിയും സംഗീത ലോകത്ത് എന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള രണ്ടുപേരാണ്. എണ്ണിയാലൊടുങ്ങാത്ത വേദികളെ കര്‍ണാടിക് സംഗീതത്തിന്റെ രാഗങ്ങള്‍ കൊണ്ട് അനശ്വരരാക്കിയവര്‍. അനിയത്തി രാധാമണി കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വിടപറഞ്ഞിരുന്നു. ഇരുവരും അവിവാഹിതരുമായിരുന്നു. ഇവരുടെ മറ്റൊരു സഹോദരിയുടെ മകനാണ് ഗായകന്‍ ജി.വേണുഗോപാല്‍.

ആകാശവാണി എത്തുന്നതിനും മുന്‍പേ കേരളത്തിന്റെ റേഡിയോ പ്രക്ഷേപണത്തിനൊപ്പം കൂടിയയാളാണു ശാരദാമണി. ട്രാവന്‍കൂര്‍ റേഡിയോ നിലയത്തിലെ ആദ്യ അനൗണ്‍സര്‍ ആയിരുന്നു അവര്‍. വാര്‍ത്ത വായനയില്‍ തുടങ്ങി നാടകങ്ങളില്‍ വരെ അന്ന് അനൗണ്‍സര്‍ ഭാഗമായിരുന്ന കാലം. മഹാത്മാ ഗാന്ധിയുടെ മരണം ഉള്‍പ്പെടെയുള്ള ചരിത്ര സംഭവങ്ങളെല്ലാം മലയാളി ശ്രവിച്ചിരുന്നത് ശാരദാമണിയുടെ ശബ്ദത്തിലൂടെയായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *