കെ.ജി ഹര്‍ഷന്‍ പുരസ്ക്കാരം യു.കെ രാഘവന്‍ മാസ്റ്റര്‍ക്ക്

കോഴിക്കോട്: മൂന്നാമത് കെ.ജി ഹര്‍ഷന്‍ പുരസ്ക്കാരത്തിന് ചിത്രകാരനും കവിയുമായ യു.കെ രാഘവന്‍ മാസ്റ്റര്‍ അര്‍ഹനായി. 27ന് വൈകീട്ട് ആറിന് അമ്ബലത്തുകുളങ്ങരയില്‍ നടക്കുന്ന കെ.ജി ഹര്‍ഷന്റെ മൂന്നാം അനുസ്മരണ ചടങ്ങില്‍ ചിത്രകാരന്‍ പോള്‍ കല്ലാനോട് പുരസ്കാരം സമര്‍പ്പിക്കും.
പരിപാടിയില്‍ ഗാനരചയിതാവ് രമേശ് കാവില്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് നാടകവും നാടന്‍പാട്ടും ഉണ്ടാവുമെന്ന് ഭാരവാഹികളായ ടി വത്സല, പ്രദീപ്കുമാര്‍ സായ്ജ്യോതി, ധര്‍മ്മരാജ്, പുരുഷു കുട്ടമ്ബൂര്‍, കെ.ജി പ്രതീഷ്, ഷിബു മുത്താട്ട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

