കെ. എസ്. ടി. എ. ജില്ലാ കൺവൻഷൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : കേരളാ ടൈലേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവൻഷൻ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സി. എച്ച്. ഓഡിറ്റോറിയത്തിൽ നടന്ന കണവൻഷനിൽ ജില്ലാ പ്രസിഡണ്ട് ചന്ദ്രൻ ചാമക്കുന്ന് അദ്ധ്യക്ഷതവഹിച്ചു.
സംസ്ഥാന വൈസ്പ്രസിഡണ്ട് രാമൻ ചെന്നിക്കര മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സി. നാരായണൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ വനജകുമാരി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തയ്യൽതൊഴിലാളികൾക്ക് തൊഴിൽ മേഖലയിൽ ഉണ്ടായ പ്രശ്നങ്ങൾ കണക്കിലെടുത്ത് സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും സാമ്പത്തിക സഹായങ്ങൾ ചെയ്യുന്നതിന് വേണ്ടി സർക്കാരിനോടും ബോർഡിനോടും ശുപാർശചെയ്യുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർമാൻ പറഞ്ഞു.

