കെ.എസ്.കെ.ടി.യു നേതൃത്വത്തില്‍ പഠനക്യാമ്പ് സംഘടിപ്പിച്ചു

കുറ്റ്യാടി: കെ.എസ്.കെ.ടി.യു കുന്നുമ്മല്‍ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മരുതോങ്കരയില്‍ പഠനക്യാമ്പ് സംഘടിപ്പിച്ചു. യൂണിയന് സംസ്ഥാന കമ്മറ്റി ജോയിന്റ് സെക്രട്ടറി വി നാരായണന് ഉദ്ഘാടനം ചെയ്തു. യൂണിയന് ഏരിയാ സെക്രട്ടരി കുന്നുമ്മല്‍ കണാരന് അദ്ധ്യക്ഷനായി.
വിവിധ വിഷയങ്ങളില്‍ യൂണിയന് ജില്ലാ സെക്രട്ടറി കെ കെ ദി നേശന്‍, സി പി എം ജില്ലാ കമ്മറ്റി അംഗം കെ എം രാധാകൃഷ്ണന് എന്നിവര്‍ ക്ലാസ്സെടുത്തു. കെ ടി മനോജന് സ്വാഗതവും ടി കെ പി കുമാരന് നന്ദിയും പറഞ്ഞു.

