KOYILANDY DIARY.COM

The Perfect News Portal

കെ എസ് ആര്‍ ടി സി പെന്‍ഷന്‍ നല്‍കിയേ തീരുവെന്ന് ഹൈക്കോടതിയുടെ ഉത്തരവ്

കൊച്ചി: വിരമിച്ച ജീവനക്കാര്‍ക്ക് കെ എസ് ആര്‍ ടി സി പെന്‍ഷന്‍ നല്‍കിയേ തീരുവെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. വിരമിച്ച തൊഴിലാളിയുടെ അവകാശമാണ് പെന്‍ഷന്‍. കെ എസ് ആര്‍ ടി സിയുടെ സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കാനുള്ള കാരണമല്ല. രക്തവും വിയര്‍പ്പും ഒഴുക്കിയവരാണ് കെ എസ് ആര്‍ ടി സി ജീവനക്കാര്‍.

പെന്‍ഷന്‍ നിരാകരിക്കാനോ അനന്തമായി നീട്ടാനോ കൈ എസ് ആര്‍ ടി സിക്ക് അവകാശമില്ലെന്നും ഉത്തരവില്‍ കോടതി പറഞ്ഞു. കെ എസ് ആര്‍ ടി സിയില്‍നിന്ന് വിരമിച്ചവരുടെ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ സംസ്ഥാന സര്‍ക്കാരും കെ എസ് ആര്‍ ടി സിയും വെവ്വേറെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സാമ്പത്തിക ബാധ്യതയാണ് പെന്‍ഷന്‍ കൃത്യമായി നല്‍കാന്‍ സാധിക്കാത്തതെന്നായിരുന്നു കെ എസ് ആര്‍ ടി സി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

Advertisements

സര്‍ക്കാരില്‍നിന്ന് ധനസഹായം ലഭിക്കണമെന്നും പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കെ എസ് ആര്‍ ടി സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കാനുള്ള കാരണമല്ലെന്ന് കോടതി നിരീക്ഷിച്ചു.

2002ല്‍ പെന്‍ഷന്‍ വിഷയം ഉയര്‍ന്ന സമയത്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കൃത്യമായ ഒരു നിര്‍ദേശം കെ എസ് ആര്‍ ടി സിക്ക് നല്‍കിയിരുന്നു. ദിവസ വരുമാനത്തിന്റെ 10 ശതമാനം ട്രഷറിയില്‍ ഒരു പ്രത്യേക അക്കൗണ്ടില്‍ അടയ്ക്കണമെന്നായിരുന്നു ഇത്.

ജീവനക്കാര്‍ വിരമിക്കുമ്പോള്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാനായി വേണം ഈ അക്കൗണ്ടിലെ പണം ഉപയോഗിക്കേണ്ടതെന്നും നിര്‍ദ്ദേശത്തിലുണ്ടായിരുന്നു. ആ നിര്‍ദ്ദേ
ശം നടപ്പാക്കിയിരുന്നുവെങ്കില്‍ ഇന്ന് ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *