KOYILANDY DIARY.COM

The Perfect News Portal

കൂനം വെള്ളിക്കാവ് പരദേവതാ ക്ഷേത്രത്തിൽ തിറ മഹോത്സവം

കൊയിലാണ്ടി: മേപ്പയ്യൂർ കൂനം വെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ മഹോത്സവത്തിന് കൊടിയേറി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന കൊടിയേറ്റ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി കിരാതൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു.

ജനവരി 30 വരെയുള്ള എല്ലാ ദിവസങ്ങളിലും വിശേഷാൽ പൂജകളും ചുറ്റുവിളക്കും ഉണ്ടാകും. 27 ന് സർപ്പബലി, 29 ന് വൈകീട്ട്  തണ്ടാന്റെ ഇളനീർക്കുല വരവ്, തിരുവായുധം എഴുന്നള്ളത്ത് എന്നിവ നടക്കും. 29 ന് രാത്രി അരി ചാർത്തി മേളം, പരദേവതക്ക് വെള്ളാട്ടം. കരിയാത്തന് വെള്ളാട്ടം എന്നീ ചടങ്ങുകൾ ഉണ്ടാകും. 30 ന് പുലർച്ചെയാണ് ക്ഷേത്രോത്സവത്തിലെ പ്രധാന ചടങ്ങായ പരദേവതത്തിറ, 30 ന് രാവിലെ നവകം പഞ്ചഗവ്യം ശുദ്ധി കലശത്തോടെ ഉത്സവം സമാപിക്കും

Share news

Leave a Reply

Your email address will not be published. Required fields are marked *