കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ മൂന്ന് പേര് പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ മൂന്ന് പേര് പൊലീസ് കസ്റ്റഡിയില്‍. ജോളിയും രണ്ടാം ഭര്‍ത്താവ് ഷാജുവും ജോളിയുടെ ബന്ധു മാത്യുവുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് വൈകീട്ടുണ്ടായേക്കും. ഇന്ന് രാവിലെ ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 16 വര്‍ഷം മുമ്ബാണ് അറസ്റ്റിന് കാരണമായ ആദ്യമരണം നടക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ് ചെറിയ കുട്ടിയടക്കം മറ്റുള്ള അഞ്ചുപേരും മരിക്കുന്നത്.
ആറുപേരുടേയും മരണം സൈനഡ് ഉള്ളില്‍ ചെന്നതാണെന്ന് പൊലീസ് പറയുന്നു.മരണങ്ങളില്‍ അസ്വഭാവികതയുണ്ടെന്ന് റൂറല്‍ എസ് പി കെ ജി സൈമണ്‍ പറഞ്ഞു.ഇന്നലെ ആറുപേരുടേയും കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധനക്കായി പുറത്തെടുത്തു. റോയിയുടെ അമേരിക്കയിലുള്ള സഹോദരന് റോജോ നല്കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥന് പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന് റോയി തോമസ്, അന്നമ്മയുടെ സഹോദരന് മാത്യൂ മച്ചാടിയില്‍, ടോം തോമസിന്റെ സഹോദരന് പുലിക്കയത്തെ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകള്‍ അല്ഫിന്(2) എന്നിവരാണ് മരിച്ചത്.

ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് 2002ല്‍ ആദ്യം മരിച്ചത്. കുഴഞ്ഞ് വീണായിരുന്നു മരണം. തുടര്‍ന്ന് മറ്റുള്ളവരും സമാന സാഹചര്യത്തില്‍ മരിച്ചു. ആറ് വര്‍ഷം മുമ്ബായിരുന്നു റോയി തോമസിന്റെ മരണം. ഹൃദയാഘാതമാണ് കാരണമെന്ന് വീട്ടിലുള്ളവര്‍ പറഞ്ഞെങ്കിലും ചിലര്‍ സംശയമുന്നയിച്ചതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്നായിരുന്നു റിപ്പോര്‍ട്ട്.

