കുഴിപ്പള്ളി ബീച്ചില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തിന് പിന്നില്‍ ലഹരിമരുന്ന് സംഘം

കൊച്ചി: ഞാറയ്ക്കലിലെ കുഴിപ്പള്ളി ബീച്ചില്‍ ഇന്നലെ രണ്ട് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. സൗഹൃദം നടിച്ചു പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിച്ചത് ലഹരി വില്പന സംഘമെന്നു പൊലീസ് വിശദമാക്കി.
സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷ്ണു, ഷിജില്‍, നജ്മല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെയാണ് കുഴിപ്പള്ളി ബീച്ചില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായത്. കുഴിപ്പള്ളി സ്വദേശിനികളായ സ്നേഹ, വിസ്മയ എന്നിവരെയാണ് കാണാതായത്.

നാട്ടുകാരും കോസ്റ്റല്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ പിന്നീട് പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നു. പരുക്കൊന്നും കൂടാതെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.

