KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് ശിവക്ഷേത്രം ശിവരാത്രി മഹോത്സവം

കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 2017 ഫെബ്രുവരി 22, 23, 24 തീയ്യതികളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 22ന് വൈകിട്ട് 4 മണിക്ക് ബ്രഹ്മശ്രീ ആലിച്ചേരി ഹരികൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ പ്രഭാഷണവും, 23ന് 12 മണി മുതൽ സമൂഹസദ്യ, കുറുവങ്ങാട് ശിവക്ഷേത്രം നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 24ന് രാവിലെ 6.30 മുതൽ വൈകിട്ട് 6.30 വരെ അവണ നൃത്താർച്ചനയും, ബീറ്റ്‌സ് ഓർക്കസ്ട്ര കോഴിക്കോട് അവരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും. നൃത്താർച്ചനയിൽ ഗിുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, ഡോ: പി. രമാദേവി, ഭരതാഞ്ജലി മധുസൂധനൻ, രമ കുമാരി എന്നിവരോടൊപ്പം പ്രദേശത്തെ കലാ പ്രതിഭകളും പങ്കെടുക്കുന്നു.

നൃത്താർച്ചന: അപേക്ഷ ക്ഷണിക്കുന്നു

ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന നൃത്താർച്ചനയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന 13 വയസ്സിന് മുകളിൽ പ്രായമുളളവരും 5 വർഷത്തിൽ കുറയാതെ ശാസ്ത്രീയ നൃത്തം അഭ്യസിച്ചതും, ഈശ്വര സ്തുതികൾ കീർത്തനങ്ങൾ, വർണ്ണങ്ങൾ തുടങ്ങിയ ഇനങ്ങളിൽ കഴിവുളളവരുമായ നർത്തകരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഫോറത്തിന് ക്ഷേത്ര ഓഫീസുമായോ 9447160622, 9745945419, 9645923678, 9048085181 എന്നീ നമ്പറുകളുമായോ ബന്ധപ്പെടുക.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *