കുറുവങ്ങാട് പാവുവയൽ മാധവിയെ ആദരിച്ചു

കൊയിലാണ്ടി: 84-ാം വയസ്സിലും കൂലി വേല ചെയ്ത് രോഗിയായ മകനെയും, കുടുംബത്തെയും പോറ്റുന്ന കുറുവങ്ങാട് പാവുവയൽ മാധവിയെ സീനിയർ ജേസി വനിതാ വിഭാഗം പൊന്നാട ചാർത്തി ആദരിച്ചു. ഇതിന്റെ ഭാഗമായി വസ്ത്രം, വീട്ടിലേക്ക് ആവശ്യമായ പാത്രങ്ങൾ, ഗ്ലാസുകൾ, പ്ലെയ്റ്റുകൾ വീട്ടിലേക്ക് നൽകി.
സീനിയർ ചേoബർ പ്രസിഡണ്ട് മോഹൻ ദാസ് , സി.കെ. ലാലു, വനിതാ വിംഗ് പ്രസിഡണ്ട് സുധ മോഹൻ ദാസ് ,ഗിരിജാ ജയപ്രകാശ്, കോമളം രാധാകൃഷ്ണൻ , പത്മജ ഗോപിനാഥ്, ഹൈമചന്ദ്രൻ, രാഖി ലാലു തുടങ്ങിയവർ സംബന്ധിച്ചു.

