കുടുംബശ്രീ വിപണനമേള ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ ഓണത്തോടനുബന്ധിച്ച് നഗരത്തില്‍ വിപണനമേള ആരംഭിച്ചു. ടൗണ്‍ഹാളില്‍ ആരംഭിച്ച മേള നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ പി.സി. കവിത മുഖ്യാതിഥിയായിരുന്നു. വൈസ്ചെയര്‍പേഴ്സന്‍ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി ചെയര്മാന്മാരായ വി.സുന്ദരന്‍, എന്‍.കെ.ഭാസ്കരന്, വി.കെ.അജിത, ദിവ്യസെല്‍വരാജ്, കെ.ഷിജു, നഗരസഭാംഗങ്ങളായ വി.പി.ഇബ്രാഹിംകുട്ടി, പി.എം.ബിജു, ഒ.കെ.ബാലന്, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.എം.പ്രസാദ്, സി.ഡി.എസ്. അധ്യക്ഷന്മാരായ എം.പി.ഇന്ദുലേഖ, യു.കെ.റീജ എന്നിവര്‍ സംസാരിച്ചു.

