കുടുംബശ്രീ നേതൃത്വത്തില്‍ വിജിലന്റ് ഗ്രൂപ്പുകള്‍ ആരംഭിക്കുന്നു

കൊയിലാണ്ടി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരെയും, ഇവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക്
അതത് പ്രദേശങ്ങളില്‍ പരിഹാരം നേടുന്നതിനുമായി നഗരസഭ കുടുംബശ്രീ നേതൃത്വത്തില്‍ വിജിലന്റ് ഗ്രൂപ്പുകള്‍ ആരംഭിക്കുന്നു. വാര്‍ഡ് തലങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വളണ്ടിയര്‍മാര്‍, അംഗണ്‍വാടി പ്രവര്‍ത്തകര്‍, ബാലസഭ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ യോജിപ്പിച്ചുകൊണ്ടാണ് വിജിലന്റ് ഗ്രൂപ്പ് രൂപീകരിക്കുന്നത്. ഓരോ വാര്‍ഡിലും 5മുതല്‍ 10വരെ അംഗങ്ങളാണ് ഗ്രൂപ്പിലുണ്ടാവുക.

ഗ്രൂപ്പ് രൂപീകരണവുമായി ബന്ധപ്പെട്ട് നഗരസഭ സി.ഡി.എസ് തല പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ചെയര്മാന് അഡ്വ; കെ. സത്യന് പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. വൈസ്ചെയര്‍മാന്‍ വി.കെ. പത്മിനി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്മാന് വി.കെ. അജിത, നഗരസഭാഗം കെ. വിജയന്, കുടുംബശ്രീ മെമ്പര്‍സെക്രട്ടറി കെ.എം. പ്രസാദ്, ജില്ലാ റിസോഴ്സ് പേഴ്സന്‍ പി. മിനി എന്നിവര്‍ സംസാരിച്ചു. യു.കെ. റീജ സ്വാഗതവും, എം.പി. ഇന്ദുലേഖ നന്ദിയും പറഞ്ഞു.