കുടുംബങ്ങൾക്ക് ടിവിയും മൊബൈൽഫോണും വിതരണംചെയ്തു
കൊയിലാണ്ടി: സി പി ഐ എം അഴീക്കൽ ബ്രാഞ്ച് രണ്ട് നിർദ്ദന കുടുംബങ്ങൾക്ക് ടിവിയും മൊബൈൽഫോണും വിതരണം ചെയ്തു. എം. എൽ. എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. സുരക്ഷ പെയിൻ & പാല്യേറ്റീവ് അഴീക്കൽ യൂനിറ്റ് കിടപ്പിലായ രോഗികളുടെ പരിചരണത്തിന് വേണ്ടി സ്വരുപിച്ച ഫണ്ടും ഏറ്റുവാങ്ങി. നിർദ്ദന കുടുംബങ്ങൾക്കുളള ടിവി കാനത്തിൽ ജമീല എം എൽ എ യും, മൊബൈൽ ഫോൺ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതികിഴക്കയിലും, വിതരണം ചെയ്തു . സുരക്ഷപെയിൻ ആൻ്റ് പാല്യേറ്റീവിന് വേണ്ടി സ്വരൂപിച്ച ഫണ്ട് മേഖലാ രക്ഷാധികാരി പി.സി.സതീഷ് ചന്ദ്രൻ ഏറ്റുവാങ്ങി. സി പി ഐ എം എൽ.സി മെമ്പറും ബ്രാഞ്ച് സെക്രട്ടറിയുമായ ടി.വി.ചന്ദഹാസൻ അദ്ധ്യക്ഷത വഹിച്ചു. എൽ സി മെമ്പറും കണ്ണൻകടവ് ബ്രാഞ്ച് സെക്രട്ടറിയുമായ എ പി അസ്സൻകോയ ആശംസകളർപ്പിച്ചു സംസാരിച്ചു. പി.പി. റിയാസ് സ്വാഗതവും, എ.പി സുധീഷ് നന്ദിയും പറഞ്ഞു.
