കുടുംബ പെന്‍ഷന്‍ വിതരണം ചെയ്തു

കൊയിലാണ്ടി: കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളി കുടുംബങ്ങള്‍ക്കായി നടപ്പിലാക്കിയ കുടുംബ പെന്‍ഷനുകള്‍ വിതരണം ചെയ്തു. 2017 ജൂണ്‍ മാസത്തിനു ശേഷം സര്‍വ്വീസിലിരിക്കെ മരണപ്പെട്ട തൊഴിലാളി കുടുംബത്തിനുള്ള സാന്ത്വന പെന്‍ഷന്റെയും, പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കെ മരണപ്പെട്ട തൊഴിലാളി കുടുംബത്തിനും നല്‍കുന്ന കുടുംബ പെന്‍ഷന്റെയും വിതരണമാണ് നടന്നത്.
കൊയിലാണ്ടിയില്‍ നടന്ന ജില്ലാതല കുടുംബ പെന്‍ഷന്‍ വിതരണം കെ. ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് മെമ്പര്‍ പി.എ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ സാന്ത്വന പെന്‍ഷനുകള്‍ വിതരണം ചെയ്തു. സാന്ത്വന പെന്‍ഷന്‍ ജില്ലയില്‍ നാല് കുടുംബങ്ങള്‍ക്കും, കുടുംബ പെന്‍ഷന്‍ മൂന്ന് കുടുംബങ്ങള്‍ക്കുമാണ് ലഭിച്ചത്.
വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ വി. ശരത്ചന്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ഐ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡണ്ട് എസ്. സുനില്‍മോഹന്‍, ചെത്തു തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡണ്ട് ടി. ദാസന്‍, എച്ച്.എം.എസ്. ജില്ലാ സെക്രട്ടറി കെ.ടി. രാജീവന്‍, പി.കെ.അശോകന്‍(സി.ഐ.ടി.യു ) എന്നിവര്‍ സംസാരിച്ചു. എം.എ. ഷാജി സ്വാഗതവും തയ്യില്‍ ചാത്തു നന്ദിയും പറഞ്ഞു.
