കീർത്തിമുദ്ര സമർപ്പിച്ചു

കൊയിലാണ്ടി: ടി.പി.ദാമോദരൻ നായർ സ്മാരക കീർത്തി മുദ്ര കെ.ടി.രാധാകൃഷ്ണന് സമർപ്പിച്ചു. ടി.പി.ദാമോദരൻ നായരുടെ ചരമദിനത്തോടനുബന്ധിച്ച് പൂക്കാട് കലാലയത്തിൽ നടന്ന അനുസ്മരണ സമ്മേളന വേദിയിൽ വെച്ചാണ് കീർത്തി മുദ്ര സമർപ്പിച്ചത്. സംഘാടന രംഗത്തും സാംസ്കാരിക രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയവർക്കാണ് കീർത്തി മുദ്ര നൽകി വരുന്നത്.
ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരാണ് ശില്പവും പ്രശസ്തിപത്രവും സമർപ്പിച്ചത്. കെ.പി.ഉണ്ണി ഗോപാലൻ പൊന്നാട അണിയിച്ചു. പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തിയത് കെ.ദാമോദരനും അനുമോദന ഭാഷണം നടത്തിയത് ഇ.ശ്രീധരൻ മാസ്റ്ററാണ്. ഇതേ വേദിയിൽ വെച്ച് സ്കൂളുകളിൽ സംഘാടന മികവു കാണിച്ച കുട്ടികൾക്കുള്ള പ്രചോദനമുദ്രയും സമർപ്പിച്ചു.

ആശാഖ്. സി, മുഹമ്മദ് നസീം, മുഹമ്മദ് അസ്ലം. കെ.പി, ഹരിഭ ഹരിമോഹൻ, മീനാദാസ്.കെ, ഫാത്തിമ നിഹാല, കെ. ശ്രീദേവ്, ഗീതു എന്നീ കുട്ടികൾക്കാണ് കീർത്തി മുദ്ര നൽകിയത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻകോട്ട് മുദ്രാസമർപ്പണം നടത്തി. കെ. ശ്രീനിവാസൻ കുട്ടികളെ അനുമോദിച്ചു.

അനുസ്മരണത്തോടനുബ ന്ധിച്ച് നടന്ന പ്രസംഗ പ്രശ്നോത്തരി മത്സരവിജയികൾക്കുള്ള സമ്മാനവും ഈ വേദിയിൽ വെച്ച് നടന്നു. പ്രൊഫ. പാപ്പൂട്ടി മാസ്റ്റർ സമ്മാനദാനം നടത്തി. പൂക്കാട് കലാലയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ശിവദാസ് ചേമഞ്ചേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ജന. സെക്രട്ടറി കെ.രാധാകൃഷ്ണൻ സ്വാഗതവും, അച്ചുതൻ ചേമഞ്ചേരി നന്ദിയും പറഞ്ഞു.

