കീർത്തി മുദ്ര പുരസ്കാരം അപേക്ഷ ക്ഷണിച്ചു
കൊയിലാണ്ടി: കലാ സാംസ്കാരിരംഗങ്ങളിൽ സംഘാടക മികവ് കാഴ്ചവെച്ച പ്രമുഖ വ്യക്തിക്ക് പൂക്കാട് കലാലയം നൽകുന്ന ടി.പി.ദാമോദരൻ നായർ കീർത്തിമുദ്ര പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. നിസ്വാർത്ഥവും, മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ജീവചരിത്രകുറിപ്പ് സഹിതം ജൂൺ 30 നകം നിർദേശിക്കാം. വിശദവിവരങ്ങൾക്ക് 9446068788, 0496 2687888 നമ്പറിലോ പൂക്കാട് കലാലയം, പി. ഒ- ചേമഞ്ചേരി എന്ന വിലാസത്തിലൊ ബന്ധപ്പെടണം. തപാൽ മുഖേനയും അയക്കാം.



