കീഴരിയുരിൽ വൻ പോലീസ് സന്നാഹം

കൊയിലാണ്ടി: സി.പി.എം.ആർ.എസ്സ്.എസ്സ്.സംഘർഷം നടന്ന കീഴരിയുരിൽ വൻ പോലീസ് സന്നാഹം തുടരുന്നു. സംഘർഷത്തിൽ ഇരുവിഭാഗത്തിലെയും 7 പേർക്ക് പരിക്കേറ്റിരുന്നു. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഗുരതരമായി വെട്ടേറ്റ സുധീഷിന് ശസ്ത്രക്രിയ നടത്തി. പരിക്കേറ്റ കിഴക്കഴിൽ രാഹുൽ, സൗഭാഗ്യയിൽ ബിനീഷ് 23, തെക്കെ അവണി കുഴിയിൽ രാഹുൽ, എടച്ചിൻ പുറത്ത് വിനീഷ് എന്നിവരും ചികിൽസിയിലാണ്.
സംഭവത്തിൽ ആർ.എസ്സ്.എസ്സ് സി.പി.എം.പ്രവർത്തകർക്കെതിരെ 307-വകുപ്പു പ്രകാരം പോലീസ് കേസ്സെടുത്തു. റെജിലെഷ് എന്ന സി പി .എം.പ്രവർത്തകനെ അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ പരിക്കേറ്റ രണ്ട് സി.പി.എം പ്രവർത്തകരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അക്രമികൾക്ക് കൂട്ടുനിന്നതായി ബി.ജെ.പി.ആർ.എസ്സ്.എസ്സ്.നേതാക്കൾ ആരോപിച്ചു.

പി ഗോപാലൻകുട്ടി മാസ്റ്റർ ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശൻ ടി.വി.ഉണ്ണികൃഷ്ണൻ, പി.ഹരിദാസൻ, അഡ്വ.വി.സത്യൻ, കെ.പി.മോഹനൻ, വി.കെ.ജയൻ വായനാരി വിനോദ് ,ടി.കെ.പത്മനാഭൻ സന്ദർശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ പ്രകടനം നടത്തി.

