KOYILANDY DIARY.COM

The Perfect News Portal

കിനാലൂരിലെ സിന്തറ്റിക് ട്രാക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ഇന്ന് ഉ​ദ്ഘാടനം ചെയ്യും

കോഴിക്കോട്: കോഴിക്കോട് കിനാലൂരിലെ പിടി ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ സിന്തറ്റിക് ട്രാക്ക് ഇന്ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രധാനമന്ത്രി ഉ​ദ്ഘാടനം ചെയ്യുന്നത്.

കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ ചടങ്ങില്‍ പങ്കെടുക്കും. ദേശീയ കായിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 8.5 കോടി രൂപ ഉപയോഗിച്ചാണ് സിന്തറ്റിക് ട്രാക്ക് നിര്‍മിച്ചിരിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *