കാർ തകർത്ത കേസ്സിൽ അഞ്ച് പേർക്കെതിരെ കേസ്

കൊയിലാണ്ടി: മൂടാടി ഗോപാലപുരത്ത് വിവാഹത്തിനെത്തിയ വിമുക്തഭടനും കൊല്ലം റയർ എർത്ത് ജീവനക്കാരനുമായ ശശികുമാറിന്റെ കാർ തകർത്ത കേസ്സിൽ നാട്ടുകാരായ അഞ്ച് പേർക്കെതിരെ കൊയിലാണ്ടി പോലീസ് കസ്സെടുത്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ശശികുമാറിന്റെ ഭാര്യയുടെ ഏടത്തിയുടെ മകളുടെ വിവാഹത്തിനെത്തിയതായിരുന്നു. രാത്രി 10 മണിക്ക് ശേഷമായിരുന്നു അക്രമം: കാറിന്റെ മുൻ വശത്തെ ഗ്ലാസ് തകർത്ത ശേഷം കല്ല് കൊണ്ടിടിച്ച് കേടു വരുത്തുകയുമായിരുന്നു. വിവാഹ വീട്ടിൽ കയറി കാർ അടിച്ചു തകർത്ത സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

