കാവിലുംപാറയില്‍ എം.ആര്‍.എഫ് കേന്ദ്രം തുറന്നു

കുറ്റ്യാടി : ആരോഗ്യ ശുചിത്വ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാവിലുംപാറ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത പഞ്ചായത്ത് പദ്ധതിയുടെ പ്രവര്‍ത്തനം സജീവമാക്കി. വാര്‍ഡ് ശുചിത്വ സമിതിയില്‍ നിന്ന് തെരഞ്ഞെടുത്ത 32 അംഗങ്ങളുമായി ഹരിതസേന രൂപീകരിച്ചു.വീടുകളില്‍ നിന്ന് ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ മഴക്കാലപൂര്‍ച്ച ശുചീകരണത്തിന്റെ ഭാഗമായി ശുചീകരണം ആരംഭിച്ചു.
വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ തൊട്ടില്‍പ്പാലം എം ആര്‍ എഫ് കേന്ദ്രത്തില്‍ സൂക്ഷിച്ചതിന് ശേഷം കോഴിക്കോട് നിറവ് റീസൈക്കിളിങ്ങ് കേന്ദ്രത്തില്‍ എത്തിച്ച് സംസ്‌ക്കരിക്കും. തൊട്ടില്‍പ്പാലത്തെ എം ആര്‍ എഫ് കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കെ ടി സുരേഷ് അദ്ധ്യക്ഷനായി.കെ കെ മോളി, അല്ലി ബാലചന്ദ്രന്‍, നീന കുച്ചടി, മേഴ്‌സി ജോസ്, മായ പുല്ലാട്ട് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സി എച്ച് രാജശ്രീ സ്വാഗതം പറഞ്ഞു.

