KOYILANDY DIARY.COM

The Perfect News Portal

കാഴ്ച്ചയില്‍ വെറും ഒരു സ്പോര്‍ട്സ് ഷൂ , വിസ്മയ ഷൂവുമായി ദുബായില്‍ നിന്നും മലയാളി ബാലന്‍ അമേരിക്കയിലേക്ക്

ദുബായ്: കാഴ്ച്ചയില്‍ വെറും ഒരു സ്പോര്‍ട്സ് ഷൂ , എന്നാല്‍ അതിനെ കുറിച്ചറിയുമ്പോള്‍ വിസ്മയമേറെ. ദുബായ് ജെംസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പട്ടാമ്പി സ്വദേശി മുഹമ്മദ് ഹനീഫാണ് അത്ഭുത ഷൂസ് കണ്ടുപിടിച്ചത്.

ശാസ്ത്ര വിഷയങ്ങളിലും ചെറിയ കണ്ടു പിടുത്തങ്ങളിലും ചെറുപ്പം തൊട്ടു തന്നെ ശ്രദ്ധാലുവായിരുന്നു ഹനീഫ്. ഏതു കളിക്കോപ്പു കിട്ടിയാലും അത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു കണ്ടെത്താനായിരുന്നു കുട്ടിക്കാലത്തു ഹനീഫിന്റെ ശ്രമം. സ്കൂള്‍ ശാസ്ത്ര മേളകളിലെന്നും ഒന്നാം സ്ഥാനത്തായിരുന്നു.

കഴിഞ്ഞ വര്‍ഷം യു എ ഇയിലെ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ശാസ്ത്ര മത്സരം ദുബായില്‍ വെച്ച്‌ നടന്നു. ഈ മത്സരത്തില്‍ ഹനീഫ് പ്രദര്‍ശിപ്പിച്ചത് ഒരു സ്പോര്‍ട്സ് ഷൂവായിരുന്നു.  മെക്കാനിക്കല്‍ എനര്‍ജി ഇലക്‌ട്രിക്ക് എനര്‍ജി ആക്കി മാറ്റുന്ന ശാസ്ത്ര തത്വം അടിസ്ഥാനമാക്കി ഷൂസിനടിയില്‍ നിന്നും വൈദ്യുതി ഉണ്ടാക്കി ആ ചെറു വൈദ്യുതി ബാറ്ററി ആക്കി മാറ്റി.

Advertisements

ആ ബാറ്ററി കൊണ്ട് മൊബൈല്‍ ഫോണുകളില്‍ വൈദ്യുത ചാര്‍ജ് കയറ്റാനാവും. ഈ ഷൂസുമിട്ടു തുടര്‍ച്ചയായി നടക്കുമ്പോള്‍ ലഭിക്കുന്ന് ഊര്‍ജ്ജം ഷൂസിനടിയിലെ മെക്കാനിക്കല്‍ എനര്‍ജിയെ പവര്‍ ബാങ്കായി ഉപയോഗിക്കാവുന്ന ഇലക്‌ട്രിക്ക് എനര്‍ജി ആക്കി മാറ്റുന്നു. ഇതാണ് മൊബൈല്‍ ഫോണ്‍ ചാര്‍ജു ചെയ്യാന്‍ സഹായിക്കുന്ന പവര്‍ ബാങ്കായി മാറ്റുന്നത്.

ശാസ്ത്ര മത്സരത്തില്‍ യു എ ഇയിലെ സ്കൂളുകളില്‍ നിന്നുള്ള 700 ടീമില്‍ നിന്നും മികച്ച 20 ടീമിനെ തിരഞ്ഞെടുത്തു.ആ ടീമില്‍ നിന്നും മുഹമ്മദ് ഹനീഫ് അടക്കം 3 ടീമിനെ സെലക്‌ട് ചെയ്താണ് കാലിഫോര്‍ണിയയിലെ ഗ്ലോബല്‍ ശാസ്ത്ര ഉച്ചകോടിയിലേക്കു അയക്കുന്നത്.

ലോകത്തിലെ വമ്പന്‍ കോര്‍പ്പറേറ്റ് തലവന്മാര്‍ ശാസ്ത്ര ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാക്കാളാണ് ,ഓഗസ്റ്റ് പത്താം തിയ്യതിയാണ് 142 രാജ്യങ്ങളില്‍ നിന്നുള്ള യുവ ശാസ്ത്രജ്ഞന്മാരുടെ ഉച്ചകോടി നടക്കുന്നത്.

ഇവിടെ നിന്നും പവര്‍ ബാങ്കുള്ള ഷൂ തെരെഞ്ഞടുക്കപെട്ടാല്‍ അത് ലോക വിപണിയില്‍ പുതിയ കണ്ടത്തലായി വില്പനക്ക് എത്തും. ഓണ്‍ലൈനില്‍ പവര്‍ ബാങ്ക് ഷൂ വില്‍ക്കാനുള്ള സ്വന്തം വിപണന മാര്‍ഗവും ഹനീഫിന്റെ കുടുംബം ആലോചിക്കുന്നു. യു എ  ഇയിലെ പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ശാസ്ത്ര മേഖലയിലെ പുതിയ കണ്ടത്തെല്‍ നടത്തുന്ന പത്താം ക്ലാസ്സുകാരന്‍ ഹനീഫ് അഭിമാന കഥാപാത്രമായി ഇതിനകം മാറി കഴിഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *