കാല്‍നട യാത്രികര്‍ക്ക് ഭീഷണിയായി ഫൂട്പാത്തിലെ വൈദ്യുതി തൂണുകള്‍

കൊയിലാണ്ടി: കാല്‍നട യാത്രികര്‍ക്ക് ഭീഷണിയാവുകയാണ് ഫൂട്പാത്തിലെ വൈദ്യുതി തൂണുകള്‍. ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് താമരശ്ശേരി റോഡരികിലുള്ള ഫുട്പാത്തിലാണ് വൈദ്യുതി തൂണുകള്‍ ഭീഷണിയായിരിക്കുന്നത്.

തൂണുകളില്‍ തലയിടിച്ച് പലര്‍ക്കും പരിക്കേറ്റിരുന്നു. കച്ചവടക്കാര്‍ ചാക്ക് ഉപയോഗിച്ച് തൂണുകളെ പൊതിഞ്ഞ് കെട്ടിയിരിക്കയാണ്. ഫുട്പാത്തിന് വേണ്ടത്ര വീതിയില്ലാത്തതും യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. ഫൂട്പാപാത്തില് നിന്ന് തൂണുകള്‍ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


