കാലിക്കറ്റ് പെഡലേഴ്സ് നടത്തുന്ന സൈക്കിള്‍ സവാരി ഇന്ന്

കോഴിക്കോട്: കാലിക്കറ്റ് പെഡലേഴ്സ് നടത്തുന്ന സൈക്കിള്‍ സവാരി വെലോ എ ഊട്ടി-2017 ഇന്ന്
നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് ആരംഭിക്കുന്ന സൈക്കിള്‍ സവാരി വൈ.ഡബ്ള്യു.സി.എ. ഊട്ടിയില്‍ അവസാനിക്കും. 150 കിലോമീറ്റര്‍ യാത്രയ്ക്ക് പരമാവധി സമയം 14 മണിക്കൂറാണ്. ഈ സമയപരിധിക്കുള്ളില്‍ സവാരി പൂര്‍ത്തിയാക്കുന്ന എല്ലാവര്ക്കും വെലോ എ ഊട്ടി മെഡലുകള്‍ നല്‍കും. സവാരിയില്‍ പങ്കെടുക്കാന്‍ കേരളത്തിനു പുറമെ മംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും അറുപതോളംപേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
