കാലവർഷ കെടുതിയിൽ കൊയിലാണ്ടി ഹാർബറിലെ ബോട്ടുകൾക്ക് 1 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചു

കൊയിലാണ്ടി: കാലവർഷ കെടുതിയിൽ കൊയിലാണ്ടി ഫിഷിംഗ് ഹാർബറിൽ ബോട്ടുകൾക്കും, യാനങ്ങൾക്കും, അനുബന്ധ ഉപകരണങ്ങൾക്കും ഒരു കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്ക്. പ്രശ്നത്തിന് ആവശ്യമായ നടപടികൾ സ്വീകരിച്ച് നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജെ. മെഴ്സി കുട്ടിയമ്മയോട് രേഖാമൂലം ആവശ്യപ്പെട്ടതായും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കേന്ദ്ര സഹായം അനുവദിക്കാൻ കേന്ദ്ര ഫിഷറീസ് മന്ത്രിയോട് ആവശ്യപ്പെട്ടതായി വടകര എം. പി. കെ. മുരളീധരൻ അറിയിച്ചു.
