കാറുകള്‍ കൂട്ടിയിടിച്ച് 2 പേര് മരിച്ചു

ചങ്ങനാശേരി: തെങ്ങണയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 2 പേര് മരിച്ചു. കുമാരനല്ലൂര്‍ മംഗലത്ത് അനില്‍കുമാര്‍ (48), കൊല്ലം ഗീതാഭവനില്‍ എന്‍ കാര്‍ത്തിക് (33) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.45 യോടെ ആയിരുന്നു അപകടം. കറുകച്ചാലിലുള്ള റിലയന്‍സ് ട്രന്റ്സിലെ ജോലിക്കാരാണ് ഇവര്‍.
ജോലിക്കു ശേഷം കാറില്‍ ചങ്ങനാശേരിയിലേക്കു വരുമ്പോള്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കാര്‍ ഇവര്‍ സഞ്ചരിച്ച കാറുമായി ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഓടിക്കൂടിയവര്‍ ഇരുവരെയും ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തൃക്കൊടിത്താനം പോലീസ് കേസെടുത്തു.

ഇവരുടെ കാറില്‍ ഇടിച്ച വാഹനം അമിതവേഗതയിലായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ചങ്ങനാശേരിയില്‍ നിന്ന് ഫയര്‍ഫോഴ്സും അപകട സ്ഥലത്തെത്തി.

