KOYILANDY DIARY.COM

The Perfect News Portal

കാറില്‍ ബേബി സീറ്റ‌് നിര്‍ബന്ധം:13 വയസ്സില്‍ താഴെയുള്ള കുട്ടികളെ പിന്‍സീറ്റിലിരുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുള്ള എല്ലാ വാഹനങ്ങളിലും 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ പിന്‍സീറ്റിലിരുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

രണ്ടില്‍ താഴെയുള്ളവര്‍ക്കായി ബേബി സീറ്റ് ഘടിപ്പിക്കുന്നതിന് ആവശ്യമായ ഭേദഗതികള്‍ മോട്ടോര്‍ വാഹന നിയമത്തിലും ചട്ടങ്ങളിലും വരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പിനും നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഗതാഗത കമീഷണറും വനിതാ ശിശുവികസന വകുപ്പും നടത്തണമെന്നും നിര്‍ദേശിച്ചു.

വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും കുട്ടിയുടെയും അപകട മരണത്തെത്തുടര്‍ന്ന‌് കമ്മീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് നടപടി. 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം ഏഴ‌്‌ സീറ്റുവരെയുള്ള യാത്രാവാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മുന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. എന്നാല്‍, കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളില്‍ വ്യക്തതയില്ല.

Advertisements

13 വയസ്സിന‌് താഴെയുള്ളവര്‍ പിന്‍സീറ്റില്‍ ഇരുന്ന‌് യാത്ര ചെയ്യുന്നതാണ് സുരക്ഷിതം. എയര്‍ബാഗ് മുതിര്‍ന്നവര്‍ക്ക് സുരക്ഷിതമാണ‌്. എന്നാല്‍, കുഞ്ഞുങ്ങള്‍ക്ക് അപകടകരമാണ‌്. അവര്‍ക്കായി ബേബി സീറ്റ് ഘടിപ്പിക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *