തൊട്ടില്‍പാലം: ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ സംഘത്തിന്റെ കാറിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണു. കാറിന്റെ മേല്‍ഭാഗം തകര്‍ന്നു. എടച്ചേരി കാര്യാട്ട് ശ്രീജിത്തും കൂട്ടുകാരുമായിരുന്നു കാറില്‍ വന്നത്. അപകടസമയത്ത് കാറില്‍ ആരുമില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല.