കാറിടിച്ച് നാലരവയസുകാരന്‍ ദാരുണമായി മരിച്ചു

വേങ്ങര: മാതാപിതാക്കളുടെ കണ്‍മുന്നില്‍ കാറിടിച്ച് നാലരവയസുകാരന്‍ ദാരുണമായി മരിച്ചു. ടൗണ്‍ ബ്ലോക്ക് റോഡ് ജംക്ഷനില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരമണിയോടെയാണ് അപകടം. കുറ്റിപ്പുറം ചെല്ലൂര്‍ മേലേപുരക്കല്‍ രാജേഷിന്റെ മകന്‍ സഞ്ജയ് കൃഷ്ണ ആണ് മരിച്ചത്.
ഇടിച്ച കാര്‍ സമീപത്തെ കടയില്‍ പാഞ്ഞു കയറിയാണ് നിന്നത്. ഊരകം നെല്ലിപ്പറമ്പില്‍ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞു മാതാവ് സൗമ്യയുടെ നെടുംപറമ്പിലെ വീട്ടിലേക്കു മടങ്ങും വഴിയാണ് അപകടം. അപകടത്തില്‍ സൗമ്യക്ക് പരിക്കേറ്റു. സഹോദരന്‍: സായൂജ്.

