കാര്‍ഗില്‍ വിജയ ദിനം ആചരിച്ചു

കൊയിലാണ്ടി: എക്‌സ് സര്‍വ്വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കാര്‍ഗില്‍ വിജയ ദിനാചരണം നടത്തി. കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേണല്‍ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍, കോഴിക്കോട് എന്‍.സി.സി കമാണ്ടര്‍ എം.പി.രമേഷ്, കൊയിലാണ്ടി സി.ഐ കെ.ഉണ്ണികൃഷ്ണന്‍, നഗരസഭ കൗണ്‍സിലര്‍ യൂ.രാജീവന്‍, കെ.വി.സുരേഷ്, ഡോ.കെ.ഗോപിനാഥ്, ദാമോദരന്‍ നായര്‍, പി.വി.വേണുഗോപാല്‍, ലക്ഷ്മണന്‍,എന്നിവര്‍ സംസാരിച്ചു.
തീവ്രവാദികളുടെ മുംബൈ ആക്രമണത്തിനെതിരെ പോരാടിയ എന്‍.എസ്.ജി കമാന്റോ പി.വി.മനീഷ്, ഉള്‍ഫാ ഏറ്റുമുട്ടലില്‍ സേനാ മെഡല്‍ നേടിയ ലഫ് കേണല്‍ എസ്.എം.മനോഹരന്‍, ജമ്മൂകാശ്മീരില്‍ തീവ്രവാദികളുമായുളള ഏറ്റുമുട്ടലില്‍ വീര ചരമം പ്രാപിച്ച സുബിനേഷിന്റെ മാതാപിതാക്കള്‍, സിയാച്ചിനിലെ മഞ്ഞുമലയില്‍ സേവനമനുഷ്ഠിക്കവെ ഇരു കാലുകളും നഷ്ട്ടപ്പെട്ട സൈനികന്‍ സുരേഷ് കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
