കാര്‍ കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

പാലാ: കാര്‍ കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പാലാ – തൊടുപുഴ റൂട്ടില്‍ മാനത്തൂര്‍ പള്ളിക്കു സമീപമാണ് അപകടം. റോഡരികിലെ പച്ചക്കറി കടയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറിയത്. പരിക്കേറ്റവരെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു പേരാണ് കാറിലുണ്ടായിരുന്നത്. പാലാ ഭാഗത്തേക്കു പോവുകയായിരുന്ന കാര്‍ ആണ് അപകടത്തില്‍ പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ മൂന്നു പേര്‍ കാറില്‍ നിന്ന് പുറത്തേക്കു തെറിച്ചിരുന്നു. ഇവരെയാണ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. വീടിനോടു ചേര്‍ന്നുള്ള പച്ചക്കറി കടയിലേക്കാണ് ഇടിച്ചുകയറിയത്. കടയും തകര്‍ന്നിട്ടുണ്ട്. കടയുടെ മുന്നില്‍ ആളില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി.

