കൊയിലാണ്ടി കൊല്ലം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി: കൊല്ലം സ്വദേശിയെ കാണ്മാനില്ല. പിഷാരികാവിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ശ്യാംലാൽ (21) നെയാണ് കാണാതായത്. തളിപ്പുറത്ത് ചെറുവാഴയിൽ രാജന്റെയും, ഷർമ്മിളയുടെയും മകനാണ്. ഇന്ന് പുലർച്ചെ മുതലാണ് യുവാവിനെ കാണാതായത്. വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ശ്യാംലാൽ വിട്ടിലില്ലെന്ന് മനസിലാകുന്നത്. തുടർന്ന് അയൽ വീട്ടുകാരെ വിവരമറിയിച്ച് നാട്ടിലാകെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കൊയിലാണ്ടി സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 7025262521 ഈ നമ്പറിൽ ബന്ധപ്പെടുക.

