കാണാതായ വീട്ടമ്മയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി

കൊല്ലം: കൊട്ടിയത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. വടക്കേമൈലക്കാട് തേക്കുവിളവീട്ടില്‍ ഷിഹാബുദീന്റെ ഭാര്യ ഷീജ (36) ആണ് മരിച്ചത്. കൊട്ടിയം കാറ്റാടി ജംഗ്ഷന് സമീപം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. രണ്ടു കുട്ടികളുടെ മാതാവാണ് മരിച്ച ഷീജ.
കഴിഞ്ഞ ദിവസം മുതലാണ് ഇവരെ വീട്ടില്‍ നിന്നും കാണാതായത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കൊട്ടിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

