കാട്ടാനക്കൂട്ടമിറങ്ങി വന്‍ കൃഷിനാശം

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിലെ പൂഴിത്തോട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം ഞായറാഴ്ച രാത്രി പ്രദേശത്ത് വന്‍ കൃഷിനാശം വരുത്തി. 30 തിലേറെ തെങ്ങുകളും, 250ഓളം വാഴകളും നശിപ്പിച്ചു.
റബര്‍, കൊക്കോ, കുരുമുളക് തോട്ടങ്ങള്‍ എന്നിവയ്ക്കും വ്യാപക നാശനഷ്ടങ്ങള്‍ വരുത്തി. സംഭവത്തില്‍ പ്രതിഷേധിച്ചു വിഫാം ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ മലയോരകര്‍ഷകര്‍ പൂഴിത്തോട് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസ് ഉപരോധിച്ചു.

മണികൊമ്പേല്‍ ഔസേപ്പിന്റെ 10തെങ്ങുകള്‍, ,100കുരുമുളക് ചെടികള്‍, കശുമാവ്, കൊക്കൊച്ചെടികള്, വര്‍ഗീസ് കടപ്പിലമാക്കലിന്റെ 8റബ്ബര്‍ മരങ്ങള്‍, മണിക്കൊമ്പേല്‍ ജോര്‍ജിന്റെ 6 തെങ്ങുകള്‍, 50 കൊക്കൊച്ചെടികള്, 46 റബ്ബര്‍ മരങ്ങള്‍, 50 കുരുമുളക് ചെടികള്‍, മങ്ങാട്ട് വര്‍ക്കിയുടെ 8 തെങ്ങ്, ജോയി താമരശ്ശേരിയുടെ 50 റബ്ബര്‍ മരങ്ങള്‍, റോയി വെട്ടിക്കലിന്റെ 15തെങ്ങ്, 45റബ്ബര്‍, 100വാഴ, എന്നിവയാണ് ആനക്കൂട്ടം നശിപ്പിച്ചത്.

