കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ സാബു കെ. വര്‍ഗീസിനെ ഭക്ഷ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു. റേഷന്‍ വ്യാപാരിയെ ടെലിഫോണിലൂടെ വധിക്കുമെന്ന് ഭീഷണി മുഴക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭക്ഷ്യവകുപ്പ് സെക്രട്ടറിയാണ് നടപടിയെടുത്തത്.
തനിക്കെതിരേ ഭക്ഷ്യവകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയെന്ന് ആരോപിച്ചായിരുന്ന സപ്ലൈ ഓഫീസര്‍ റേഷന്‍ വ്യാപാരിയെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത്. തുടര്‍ന്ന് റേഷന്‍ വ്യാപാരി ഭക്ഷ്യവകുപ്പ് മന്ത്രിക്ക് പരാതി നല്‍കി. മന്ത്രിയുടെ നിര്‍ദ്ദശപ്രകാരമാണ് നടപടിയുണ്ടായത്.

