കാഞ്ഞങ്ങാട് നഗരസഭയില്‍ കര്‍ഷകര്‍ക്ക് കുളിര്‍മയായി പുതിയ ടാക്ടര്‍

കാസര്‍ഗോഡ് : കാഞ്ഞങ്ങാട് നഗരസഭയിലെ മനസ്സിന് കുളിര്‍മയേകിക്കൊണ്ട് നഗരസഭയുടെ 2016-17 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പുതിയ ടാക്ടറിന്റെയും അനുബന്ധ ഉപകരണങ്ങളും പാടത്തിറക്കി. നഗരസഭ ചെയര്മാന് വി.വി.രമേശന് പാടം ഉഴുതുമറിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു.
എട്ട് ലക്ഷം രൂപയാണ് ഇതിന് ചെലവായത്. തരിശ്ശായി കിടക്കുന്ന മുഴുവന്‍ പാടങ്ങളും കൃഷിയോഗ്യമാക്കുന്നതിന് കര്‍ഷകര്‍ ഇത് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ചെയര്മാന് പറഞ്ഞു. എന്‍.ഉണ്ണിക്കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ മഹമൂദ് മുറിയനാവി, ഗംഗാരാധാകൃഷ്ണന്‍, സന്തോഷ് കുശാല്‍നഗര്‍, എം.എം.നാരായണന്, സി.കെ.വല്സലന്, കൃഷി ഓഫീസര്‍ മുഹമ്മദ് സാലി, അനില്‍ വര്‍ഗ്ഗീസ്, കര്‍മ്മസേന സെക്രട്ടറി അനീഷ് മുത്തപ്പനാര്‍കാവ്, കര്‍മ്മസേനാ പ്രവര്‍ത്തകര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

