കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന് ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു

നാദാപുരം : തൊഴിലും കൂലിയും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന് (സിഐടിയു) ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു. കല്ലാച്ചി ടി പി കണാരന് സ്മാരകഹാളിലെ പാറോല്‍ ചാത്തു നഗറില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി കെ അശോകന് അധ്യക്ഷനായി.
ടി. ചാത്തു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി പി കുഞ്ഞികൃഷ്ണന്, എം ഭാസ്കരന്, കെ കെ നന്ദനന്‍ എന്നിവര്‍ സംസാരിച്ചു. മംഗളാനന്ദന്‍ രക്തസാക്ഷിപ്രമേയവും സദാശിവന് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി എം ചന്ദ്രശേഖരനെ ജില്ലാ കോ-ഓര്‍ഡിനേഷന്‍ കണ്‍വീനറായി തെരഞ്ഞെടുത്തു. സ്വാഗതസംഘം ചെയര്മാന് പി. പി. ചാത്തു സ്വാഗതവും കെ അനന്തന് നന്ദിയും പറഞ്ഞു.
