കള്ള വോട്ടുചെയ്ത് ഗള്‍ഫിലേക്ക് മുങ്ങിയ ലീഗുകാരന് വാറണ്ട്

കാസര്‍ഗോഡ്: മാടായി പുതിയങ്ങാടിയില്‍ കള്ളവോട്ടുചെയ്ത മുസ്ലിംലീഗുകാരന് നാട്ടില്‍നിന്ന് മുങ്ങിയതായി പൊലീസ് റിപ്പോര്‍ട്ട്. പുതിയങ്ങാടി ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബൂത്തില്‍ കള്ളവോട്ടുചെയ്ത അബ്ദുള്‍ സമദ് ഗള്‍ഫിലേക്ക് കടന്നതായാണ് വിവരം.
ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കാന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വരണാധികാരിക്ക് നിര്‍ദേശം നല്കി. അബ്ദുള്‍ സമദ് കള്ളവോട്ട് ചെയ്യുന്ന ദൃശ്യം പുറത്തുവന്നതോടെ മൊഴിയെടുക്കാന്‍ നോട്ടീസ് നല്കി.

വോട്ടുചെയ്തശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നതിനാല്‍ വ്യാഴാഴ്ച കാസര്‍കോട് കലക്ടറേറ്റില്‍ മൊഴിനല്‍കാന്‍ എത്തിയില്ല. ഈ സാഹചര്യത്തില്‍ പഴയങ്ങാടി പൊലീസ് പ്രത്യേക ദൂതനെ അയച്ചാണ് ഇയാള്‍ സ്ഥലത്തില്ലെന്ന റിപ്പോര്‍ട്ട് ശേഖരിച്ചത്.

