കളിക്കൂട്ടം ഗ്രന്ഥശാല ക്വിസ് മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല, എൽ.പി. വിഭാഗം ബാലവേദി കൂട്ടുകാർക്കുവേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. കീഴരിയൂർ എം.എൽ .പി സ്കൂളിൽ നടന്ന പരിപാടിയിൽ നിതശ്രീ കെ. കെ, നിഫ ഷെറിർ, പാർവ്വൺ കെ എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. രാജൻ നടുവത്തൂർ സമ്മാന വിതരണം നടത്തി. അൻസാർ കെ കെ, റീമ എൻ കെ, വിബിന കെ എം എന്നിവർ സംസാരിച്ചു.
