കലാമണ്ഡലം ശതമോഹനം ജില്ലയിൽ തുടക്കമായി

കൊയിലാണ്ടി: കേരള കലാമണ്ഡലം സംഘടിപ്പിക്കുന്ന ശത മോഹനം നൂറരങ്ങ് നൃത്തരങ്ങ് യാത്രക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി. ചേലിയ കഥകളി വിദ്യാലയത്തിൽ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ, കെ. ഗീതാനന്ദൻ, വാർഡ് മെമ്പർ പ്രിയ ഒരുവമ്മൽ, ശിവദാസ് ചേമഞ്ചേരി എന്നിവർ സംബന്ധിച്ചു. തുടർന്ന് കലാമണ്ഡലം രേഖാ ജി.നായർ മോഹിനിയാട്ടവും, പ്രഭാഷണവും നടത്തി. ശാസ്ത്രീയ നൃത്തകലാ രൂപങ്ങൾ ഗ്രാമതലങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് കേരള കലാമണ്ഡലം നൂറരങ്ങ് പരിപാടി സംഘടിപ്പിക്കുന്നത്.

