കര്‍ഷക റാലിയില്‍ പങ്കെടുക്കാന്‍പോകുന്ന സമര വൊളന്റിയര്‍മാര്‍ക്ക് യാത്രയയപ്പ് നല്കി

കൊയിലാണ്ടി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ നവംബര്‍ 24-ന് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക റാലിയില്‍ പങ്കെടുക്കാന്‍ പോകുന്ന സമര വൊളന്റിയര്‍മാര്‍ക്ക് കൊയിലാണ്ടിയില്‍ യാത്രയയപ്പ് നല്കി. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി. വിശ്വന് ഉദ്ഘാടനംചെയ്തു. യു.കെ.ഡി. അടിയോടി അധ്യക്ഷത വഹിച്ചു. കെ. ദാസന് എം.എല്‍.എ, കെ.സത്യന്, എ.എം.സുഗതന്, കെ.ഷിജു, പി.കെ.ഭരതന്, ടി.കെ. കുഞ്ഞിക്കണാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
