കര്‍ണ്ണാടകയില്‍ വാഹനാപകടത്തില്‍ ഏഴ് മരണം

ബംഗളൂരു: കര്‍ണ്ണാടകയില്‍ വാഹനാപകടത്തില്‍ ഏഴ് മരണം. കര്‍ണ്ണാടകയിലെ ബട്ടക്കല്‍ മാങ്കിയില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ച് ടെമ്പോയും ബസ്സും കൂട്ടിയിടിച്ചാണ് വധു ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചത്. ടെമ്പോയില്‍ ഉണ്ടായിരുന്നു 6 പേരാണ് മരിച്ചത്. 3 പേര്‍ സംഭവസ്ഥലത്ത് തന്നെ മരണപെട്ടു. ധാര്‍വ്മാറില്‍ നിന്നും ധര്‍മ്മസ്ഥലയിലേക്ക് പുറപ്പെട്ട വിവാഹ പാര്‍ട്ടി സഞ്ചരിച്ച് വാഹനമാണ് അപകടത്തില്‍ പെട്ടത്.
ബസ് ഡ്രൈവര്‍ ഉമേഷ് വാല്‍മിക്ക (35), ടെമ്പോ ഡ്രൈവര്‍ നാഗപ്പ ഗണീഗാര്‍ (46), വധു ദിവ്യ കുര്‍ദെക്കര്‍ (23), സുബ്രഹ്മണ്യ (15), പൂജ ഷെട്ട്, പാലക്ഷി നാഗരാജ ഷെട്ട് (47), ബീബി സുനില്‍ ഷെട്ടി (38) എന്നിവരാണ് മരിച്ചത്. .

