കമല്‍ രാജ്യം വിട്ടുപോകണമെന്ന് ബിജെപി

കോഴിക്കോട്> ദേശീയഗാനത്തെ അംഗീകരിക്കാത്ത സംവിധായകന് കമല്‍ രാജ്യം വിട്ടുപോകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്. നരേന്ദ്രമോഡിയെ നരഭോജി എന്നുവിളിച്ചതാണ് കമലിന്റെ യോഗ്യത. കമല്‍ എസ്ഡിപിഐകാരന് ആണ്. അതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയന് കമലിനെ ചലച്ചിത്ര അക്കാഡമി ചെയര്‍മാനാക്കിയതെന്നും എ എന്‍ രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ എം ടി വാസൂദേവന് നായര്‍ക്കെതിരെ പറഞ്ഞവയൊന്നും പിന്‍വലിക്കുന്നില്ലെന്നും കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്നും ചെ ഗുവേരയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നും എ എന്‍ രാധാകൃഷ്ണന് പറഞ്ഞു.
അന്താരാഷ്ട്ര ചലചിത്ര മേളയില്‍ കമല്‍ ദേശീയഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് ബിജെപിക്കാര്‍ അദ്ദേഹത്തിന്റെ വീട് ഉപരോധിച്ചിരുന്നു. തുടര്‍ന്നും കമലിനുനേരെ പലവിധ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. നോട്ട്അ സാധുവാക്കിയത് തെറ്റായ നടപടി ആയെന്ന് പറഞ്ഞതിനാണ് എം ടിയെ എ എന്‍ രാധാകൃഷ്ണന് അവഹേളിച്ചത്.

