കനാൽ തുറന്നു വിട്ടതിനെ തുടർന്ന് ഏക്കർ കണക്കിന് കൃഷി നശിച്ചു
കൊയിലാണ്ടി: കനാൽ തുറന്നു വിട്ട് ഏക്കർ കണക്കിന് കൃഷി നശിച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ തുറന്നു വിട്ടതിനെ തുടർന്ന് മൂടാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ പുഞ്ചകൃഷിയും പച്ചക്കറി കൃഷിയുമാണ് നശിച്ചത്. മുചുകുന്ന് കാപ്പിൽ പാടശേഖരത്തിലെ പുഞ്ചകൃഷി പൂർണ്ണമായും നശിച്ചു.
അത്യുൽപാദന ശേഷിയുള്ള വൈശാഖ് ഇനത്തിൽ പെട്ട നെൽക്കൃഷി വിളവെടുക്കാൻ 10 ദിവസം കൂടി ബാക്കി നിൽക്കെയാണ് ഇറിഗേഷൻ വകുപ്പ് അശാസ്ത്രീയമായി കനാൽ തുറന്നത്. ഇതോടെ വെള്ളം കയറി കൃഷി നശിക്കുകയും കർഷകർക്ക് ആയിരകണക്കിന് രൂപയുടെ നാശനഷ്ടവുമാണ് ഉണ്ടായിരിക്കുന്നത്.

സാധാരണയാ
ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കർഷകർക്ക് സർക്കാർ ധനസഹായം നൽകണമെന്നും. കൊയിലോത്തുംപടി- കാപ്പിൽ പാടശേഖര സമിതി സെക്രട്ടറി ആർ. നാരായണൻ ആവശ്യപ്പെട്ടു.

