കനത്ത മഴയെ തുടർന്ന് കൊയിലാണ്ടി കൊല്ലത്ത് നിരവധി വീടുകളിൽ വെള്ളംകയറി

കൊയിലാണ്ടി: രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് കൊല്ലത്ത് നിരവധി വീടുകളിൽ വെള്ളംകയറി. പലവീടുകളിലും വെള്ളം അകത്തുകയറിയ നിലയിലാണുള്ളത്. വീടിന് പുറമെയുണ്ടായിരുന്ന ചെരുപ്പുകളും വീട്ടു പാത്രങ്ങളും ഒഴുകിപോയതായാണ് വിവരം. കൊല്ലം ടൗണിന് പടിഞ്ഞാറ് ഭാഗം ബീച്ച് ഏരിയായിലാണ് വെള്ളം ക്രമാതീതമായി ഉയർന്നത്.
കോയസ്സാന്റകത്ത്, മറിയക്കുട്ടി, ആമിന, സഫിയ, അബൂബക്കർ, ചെറിയകത്ത് കദീശക്കുട്ടി, പി. വി. അസ്സയിനാർ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.

സംഭവസ്ഥലം യു. ഡി. എഫ്. കൗൺസിലർമാരായ യു. രാജീവൻ, കെ. ടി. സുമ, അഡ്വ: കെ. വിജയൻ, ഒ. കെ. ബാലൻ എന്നിവർ സന്ദർശിച്ചു. രാജേഷ് കീഴരിയൂർ, അൻസാർ കൊല്ലം എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Advertisements

