കത്വ കൂട്ടബലാത്സംഗം: വിചാരണ കാശ്മീരിന് പുറത്ത് നടത്തണമെന്ന് സുപ്രീംകോടതി

കത്വ കൂട്ടബലാത്സംഗം വിചാരണ പത്താന്‍കോട്ടിലേക്ക് മാറ്റി സുപ്രീം കോടതി ഉത്തരവിട്ടു
ദില്ലി: കത്വ കേസ് വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്ന് സുപ്രീം കോടതി. വിചാരണ പത്താന്‍കോട്ടിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ചാണ് തീരുമാനം.
കത്വ കൂട്ട ബലാത്സംഗ കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റരുതെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. കേസില്‍ സ്വതന്ത്ര വിചാരണ ഉറപ്പുവരുത്തുമെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.

